Posts

Showing posts from March, 2019
                     തന്ത്രശാസ്ത്രവും                        മന്ത്രദീക്ഷയും                          ഭാഗം-1               ====================== ഹരി ഓം. എല്ലാവർക്കും ആത്മപ്രണാമം. ഇന്നത്തെ കാലത്ത് അനവധി വ്യക്തികളിൽ നിന്നും കേൾക്കുന്ന ഒന്നാണ് ഞാൻ സാധകനാണ്, ദീക്ഷ എടുത്തിട്ടുണ്ട് എന്നൊക്കെ.മുഖ്യമായും ശ്രീവിദ്യാ മന്ത്ര ദീക്ഷകരാണ് കൂടുതൽ പേരും. തന്ത്രശാസ്ത്രത്തെക്കുറിച്ച് അല്പമെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല. കാരണം എന്താണ് മന്ത്ര ദീക്ഷയെന്നും എങ്ങിനെയാണ് ദീക്ഷ നൽകേണ്ടതെന്നും ദീക്ഷ നൽകുന്ന ഗുരു എങ്ങനെയുള്ള ആളായിരിക്കണമെന്നും എപ്രകാരമുള്ള യോഗ്യതകളാണ് ശിഷ്യന് വേണ്ടതെന്നും എല്ലാം തന്ത്രശാസ്ത്രം നിഷ്ക്കർഷിച്ചിരിക്കുന്നു. അതെല്ലാം പരിശോധിച്ചാൽ ഇന്നത്തെ താന്ത്രിക ഗുരുക്കന്മാരും അവരിൽ നിന്നും ദീക്ഷ സ്വീകരിച്ച ശിഷ്യന്മാരും അവരവരുടെ യോഗ്യതകളെ ആത്മപരി...