Posts
- Get link
- X
- Other Apps
🙏 ഹരി ഓം. ഓം ശ്രീ ലളിതാംബികായൈ നമ: " ധനു: പൗഷ്പം മൗർവീ മധുകരമയീ പഞ്ചവിശിഖാ: വസന്ത: സാമന്തോ മലയ- മരുദായോധനരഥ: തഥാപ്യേക: സർവം ഹിമഗിരി - സുതേ കാമപി കൃപാ- മപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ " . അർത്ഥം: അല്ലയോ ഹിമവാന്റെ പുത്രിയായ പാർവതീ ദേവി, കാമദേവന്റെ വില്ല് പുഷ്പം കൊണ്ടുള്ളതാണ്. ഞാൺ തേനീച്ചകളെക്കൊണ്ടുള്ളതാണ്. ബാണങ്ങളാകട്ടെ അഞ്ചെണ്ണവുമാകുന്നു. സഹായിയായിട്ടുള്ളവൻ വസന്ത ഋതുവാണ്. യുദ്ധം ചെയ്യുവാനുള്ള തേര് മലയമാരുതനാണ്. ഇങ്ങനെയാണെങ്കിലും ശരീരമില്ലാത്തവനായ കാമദേവൻ നിന്തിരുവടിയുടെ കടാക്ഷത്താൽ ഏതോ അല്പ മാത്രമായ കാരുണ്യത്തെ ലഭിച്ചിട്ട് ഈ ജഗത്തിനെ മുഴുവൻ ഒറ്റയ്ക്ക് ജയിക്കുന്നു. പരമേശ്വരിയുടെ കാരുണ്യത്തിന്റെ അല്പ മാത്രമായ അംശം മാത്രമാണ് കാമദേവന് ലഭിച്ചത്.എന്നിട്ടുപോലും കാമദേവന് ഈ ജഗത്തിനെ മുഴുവൻ ജയിക്കാൻ സാധിക്കുന്നു. ആ ലളിതാംബികയുടെ അല്പമായ കൃപാകടാക്ഷമുണ്ടെങ്കിൽ തന്നെ ഈ പ്രപഞ്ചത്തെ മുഴുവനും നമുക്ക് കീഴടക്കാം. 🌻🌻🌻🌻🌻🌻🌻🌻 "ഓം വിശ്വാനി ദേവ സവിതര് - ദുരിതാനി പരാ സുവ. യദ്ഭദ്രം തന്ന fആ സുവ." ( യജു: 3...
- Get link
- X
- Other Apps
തന്ത്രശാസ്ത്രവും മന്ത്രദീക്ഷയും ഭാഗം-1 ====================== ഹരി ഓം. എല്ലാവർക്കും ആത്മപ്രണാമം. ഇന്നത്തെ കാലത്ത് അനവധി വ്യക്തികളിൽ നിന്നും കേൾക്കുന്ന ഒന്നാണ് ഞാൻ സാധകനാണ്, ദീക്ഷ എടുത്തിട്ടുണ്ട് എന്നൊക്കെ.മുഖ്യമായും ശ്രീവിദ്യാ മന്ത്ര ദീക്ഷകരാണ് കൂടുതൽ പേരും. തന്ത്രശാസ്ത്രത്തെക്കുറിച്ച് അല്പമെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല. കാരണം എന്താണ് മന്ത്ര ദീക്ഷയെന്നും എങ്ങിനെയാണ് ദീക്ഷ നൽകേണ്ടതെന്നും ദീക്ഷ നൽകുന്ന ഗുരു എങ്ങനെയുള്ള ആളായിരിക്കണമെന്നും എപ്രകാരമുള്ള യോഗ്യതകളാണ് ശിഷ്യന് വേണ്ടതെന്നും എല്ലാം തന്ത്രശാസ്ത്രം നിഷ്ക്കർഷിച്ചിരിക്കുന്നു. അതെല്ലാം പരിശോധിച്ചാൽ ഇന്നത്തെ താന്ത്രിക ഗുരുക്കന്മാരും അവരിൽ നിന്നും ദീക്ഷ സ്വീകരിച്ച ശിഷ്യന്മാരും അവരവരുടെ യോഗ്യതകളെ ആത്മപരി...
- Get link
- X
- Other Apps
🙏 ഹരി ഓം. ജ്യോതിഷം ഒരു ശാസ്ത്രമാണ്. ജ്യോതിഷം എന്താണെന്ന് അറിയാൻ നാമാദ്യം ശ്രമിക്കണം. ജ്യോതിഷമെന്നാലെന്ത്? കാലത്തെ അറിയാൻ ശ്രമിക്കുന്ന പഠനശാഖയാണ് ജ്യോതിഷം. എങ്ങനെയാണ് കാലത്തെ അറിയുക? ഗ്രഹ നക്ഷത്രാദികളുടെ ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് കാലത്തെ അറിയുന്നത്. ഇതിന് കാലതന്ത്രം, കാലവിധാന ശാസ്ത്രം എന്നീ പേരുകളുമുണ്ട്. ജ്യോതിഷ രത്നമാലയിൽ പറയുന്നു, "അധികൃത്യ ച ജ്യോതിംഷി കൃതത്വാ ജ്യോതിഷം സ്മൃതം കാലജ്ഞാനകരത്വാച്ച കാലതന്ത്രമപീരിതം " അർത്ഥം :- ആകാശത്തിൽ കാണപ്പെടുന്ന ജ്യോതിസ്സുകളെ (ഗ്രഹ നക്ഷത്രാദികളെ) അടിസ്ഥാനമാക്കി രുപപ്പെട്ടതിനാലാണ് ജ്യോതിഷം എന്ന് വിളിക്കുന്നത്. കാലത്തെ അറിയാൻ സഹായിക്കുന്നതിനാൽ കാല തന്ത്രമെന്നും വിളിക്കുന്നു.) ഇവിടെ കാലത്തിന് 2 രൂപങ്ങളുണ്ട്. മയന്റെ സൂര്യ സിദ്ധാന്തത്തിൽ കാലത്തിന്റെ ഈ 2 രൂപങ്ങളെക്കുറിച്ചും പറയുന്നുണ്ട്. "ലോകാനാമന്തകൃത് കാല: കാലോന്യ കലനാത്മക: " അർത്ഥം :- ഒന്ന് , അനന്തവും മഹത്തും ആയ കാലം. ഇതാണ് മഹാകാലം. രണ്ട്, കലനാത്മകമായ കാലം. ഇതിൽ ഒന്നാമത്തെ കാലമെന്നത് മഹാകാലമാണ് അഥവാ പരമമായ കാലമാണ്.ഇത് എല്ലാറ്റിനും അതീതമായി വിരാജിക്കുന്...
പുനർജന്മം
- Get link
- X
- Other Apps
മരിച്ച ഒരു വ്യക്തിയുടെ ആത്മാവ്, മറ്റൊരു ശരീരം സ്വീകരിക്കാതെ..അതേ ഭാവത്തിൽ തന്നെ നിലനിൽക്കുമോ? പ്രണാമം ജീവൻ ശരീരം വിട്ടു കഴിഞ്ഞാൽ അതെ ഭാവത്തിൽ നിൽക്കുന്നില്ല. അടുത്ത ജന്മത്തെ പ്രാപിക്കുന്നു. ഇതിനുത്തരം പറയുന്നതിനു മുൻപ് ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ. നമുക്ക് അറിവ് ലഭിക്കുന്നത് പ്രധാനമായും 3തരത്തിലാണ്. പ്രത്യക്ഷം, അനുമാനം, ആഗമം എന്നിവയാണവ... 1,നേരിട്ട് കണ്ടറിയുന്നതാണ് പ്രത്യക്ഷമായ അറിവ്. ഇതിന് പ്രത്യക്ഷ പ്രമാണം എന്ന് പറയും. 2, അനുമാനം. ഏതിനെയെങ്കിലും പിൻപറ്റി നിന്നുകൊണ്ട് അളന്നറിയുക എന്നാണ് അനുമാനം എന്ന വാക്കിനർത്ഥം. അതായത് ഒരറിവിനെ തുടർന്നു വരുന്ന മറ്റൊരറിവ് .അല്ലെങ്കിൽ ഒരറിവിൽ നിന്നുണ്ടാകുന്ന മറ്റൊരറിവ് .ഉദാ: ആകാശത്ത് കാർമേഘം കാണുമ്പോൾ മഴ പെയ്യാനിടയുണ്ടെന്ന് നാം അനുമാനിക്കുന്നു.ഇത് കാരണത്തിൽ നിന്നും കാര്യത്തെ അനുമാനിക്കലാണ്. വളരെ വെള്ളമില്ലാതിരുന്ന നദിയിൽ പെട്ടെന്ന് വെള്ളമുയർന്ന് കുത്തിയൊഴുകുന്നതു കാണുമ്പോൾ മഴ പെയ്തു എന്നനുമാനിക്കുന്നു.ഇത് കാര്യത്തിൽ നിന്നും കാരണത്തെ അനുമാനിക്കലാണ്. ഇത് അനുമാന പ്രമാണമാണ്. 3,മൂന്നാമത് ശബ്ദ പ്രമാണങ്ങളാണ്. പ്രത്യക്ഷ...