ഹരി ഓം ഓം ശ്രീ മഹാത്രിപുരസുന്ദര്യൈ നമ: "ദേവ്യാ യയാ തതമിദം ജഗദ്ദാത്മശക്ത്യാ നിശ്ശേഷദേവഗണശക്തിസമൂഹമൂർത്ത്യാ താമംബികാമഖിലദേവമഹർഷിപൂജ്യാം ഭക്ത്യാ നതാ: സ്മ വിദധാതു ശുഭാനി സാ ന: " ( എല്ലാ ദേവഗണങ്ങളുടെയും ഏകീകൃതമായ ശക്തിയോടു കൂടി അവതരിച്ചവളും ആത്മശക്തിയാൽ ഈ ജഗത്തു മുഴുവൻ വ്യാപിച്ചിരിക്കുന്നവളും എല്ലാ ദേവ, മഹർഷിമാരാലും പൂജിക്കപ്പെടുന്നവളുമായ അംബികയെ ഞങ്ങൾ നമസ്ക്കരിക്കുന്നു. ആ ദേവി ഞങ്ങൾക്ക് ശുഭം വരുത്തട്ടെ.) എല്ലാ സഹോദരീ സഹോദരമാർക്കും ആത്മപ്രണാമം. പലപ്പോഴും പലരും എന്നോട് ചോദിച്ചിട്ടുള്ള ചില സംശയങ്ങളാണ് പരദേവത, ഭരദേവത, കുലദേവത എന്നിവയെല്ലാം ഒന്നാണോ? പരദേവതയെ കണ്ടെത്തുന്നതെങ്ങനെ? പരദേവതയെ പൂജിച്ചില്ലെങ്കിലുള്ള ദോഷമെന്ത്? പരദേവത ഏതെന്നറിയാത്തപ്പോൾ എന്ത് ചെയ്യണം.? എന്നിവ. നിങ്ങളിൽ പലർക്കും ഈ സംശയങ്ങളുണ്ടാകാം. അതിനാൽ ഇവയ്ക്കെല്ലാം ഇവിടെ ഉത്തരം നൽകുന്നു. എനിക്ക് പകർന്നു കിട്ടിയ ഈ ചെറിയ അറിവുകൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നു.ഇത് നിങ്ങൾക്കുപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം. 💐💐💐💐💐💐💐💐💐💐💐💐💐 ഒന്നാമതായി പരദേവത, ഭരദേവത, കുലദേവത, ...
Comments
Post a Comment