താപത്രയങ്ങൾ
[07-19 13:36] ലേഖ: എന്താണ് ആദിദൈവികം.. ആദിഭൗതികം.. അദ്ധ്യമികം ആയ വിഘ്നങ്ങൾ.. അത് എങ്ങനെ വ്യത്യാസപ്പെടുന്നു..
🙏
നമസ്തേ
ആധിദൈവികം, ആധിഭൗതികം, അദ്ധ്യാത്മികമായ 3 വിഘ്നങ്ങൾ താപത്രയം അല്ലെങ്കിൽ ദു:ഖത്രയമെന്ന് വിളിക്കുന്നു.
താപമെന്നാൽ ദു:ഖമെന്നർത്ഥം.
പ്രതികൂലാനുഭവമാണ് ദു:ഖം .
" ദു:ഖമാദ്ധ്യാത്മികമാധി ഭൗതികമാധിദൈവികം
ച .യേനാഭിഹതാ: പ്രാണിനസ്തദുപഘാതായ പ്രയതന്തേ തദ്ദു:ഖം "
( പാതഞ്ജല യോഗസൂത്രം
വ്യാസഭാഷ്യം, സമാധി പാദം, സൂത്രം 31)
ആദ്ധ്യാത്മികം., ആധിഭൗതികം, ആധിദൈവികം എന്നിവയാണ് ദു:ഖം. ഇവ പ്രാണികളെ പ്രഹരിച്ചുകൊണ്ടിരിക്കുന്നു.
ആദ്ധ്യാത്മിക ദു:ഖമെന്നത് ആന്തരിക കാരണങ്ങളാലുത്പന്നമാകുന്നതാണ്.ഇത് 2 വിധമുണ്ട്. ആദ്ധ്യാത്മികശാരീരിക ദു:ഖം, ആദ്ധ്യാത്മികമാനസിക ദു:ഖം എന്നിങ്ങനെ.
ശാരീരികമായ രോഗങ്ങൾ കാരണമുണ്ടാകുന്നതാണ് ആദ്ധ്യാത്മിക ശാരീരിക ദു:ഖം.
കാമക്രോധാദികൾ നിമിത്തം ഉണ്ടാകുന്നതാണ് ആദ്ധ്യാത്മിക മാനസിക ദു:ഖം.
ആധിഭൗതികദു:ഖം എന്നത് അന്യഭൂതങ്ങൾ അഥവാ പ്രാണികളിൽ നിന്നുണ്ടാകുന്ന ദു:ഖമാണ്. കള്ളന്മാർ, ദുഷ്ടന്മാർ, ശത്രുക്കൾ, ക്രൂരമൃഗങ്ങൾ, മറ്റ് ഹിംസ്ര ജന്തുക്കൾ എന്നിവയിൽ നിന്നുണ്ടാകുന്ന ആപത്തും ഭയവും ആധിഭൗതികദു:ഖമാണ്.
ആധിദൈവീക ദു:ഖമെന്ന് പ്രാപഞ്ചിക ശക്തികളിൽ നിന്നുണ്ടാകുന്ന ദു:ഖമാണ്. അതിവൃഷ്ടി ,അനാവൃഷ്ടി ,മിന്നൽ, കാറ്റ്, മഞ്ഞ്, ഭൂകമ്പം, അഗ്നിബാധ ഇത്യാദികളെക്കൊണ്ടുണ്ടാകുന്നതാണിത്.
പുരാണങ്ങളിൽഈ ദു:ഖങ്ങളെ ഇല്ലാതാക്കുന്നതിന് ചില കാര്യങ്ങൾ പറയുന്നുണ്ട്. അവ താപശമന കര ചതുഷ്ടയം എന്നറിയപ്പെടുന്നു.
1. ഈശ്വരപൂജ
2. ബുദ്ധിമാന്മാരെ അനുസരിക്കൽ.
3. വിദ്വാന്മാരെ ബഹുമാനിക്കൽ .
4. പാപകർമ്മങ്ങളെ വെറുക്കൽ .
ആദ്ധ്യാത്മികമായ 2വിധ ദു:ഖങ്ങളേയും അകറ്റുന്നതിന് ഹഠയോഗം ഉത്തമമാണ്. യമനിയമങ്ങളും വിവിധങ്ങളായ യോഗാസനങ്ങളും ശാരീരികവും പ്രാണായാമം, ധ്യാനം എന്നിവ മാനസികവുമായുണ്ടായുന്ന താപങ്ങളെ ( ദു:ഖം) ശമിപ്പിക്കുന്നു.
സ്നേഹപൂർവ്വം
അഡ്മിൻ
കേശവൻ നമ്പൂതിരി

വളരെ ഉപകാരപ്രദം .
ReplyDeleteതാപത്രയത്തെ ക്കുറിച്ച് മറ്റെവിടെയെങ്കിലും പരാമർമുണ്ടോ
വളരെ നല്ലത് -
ReplyDeleteഇ ആധുനിക സാഹചര്യമനുസരിച്ച് ഇവയെ വ്യാഖ്യാനിക്കാൻ കഴിഞ്ഞാൽ നന്ന്.