ഗണപതിയും നാളികേരവും

🙏നമസ്തേ🙏
          ഗണപതി പൂജയ്ക്ക് അഷ്ട്ട ദ്രവ്യങ്ങൾ നേതികുന്നത് കണ്ട് വരുന്നു.ഇതിന് പിന്നിൽ എന്തെങ്കിലും ഐതിഹ്യം ഉണ്ടോ....
പുരാണങ്ങളിൽ ഇതിനെ കുറിച്ച് പ്രതിപാദിക്കുണ്ടോ?

 ഓം:
പ്രണാമം
ധന്യാത്മൻ,

തേങ്ങ, ശർക്കര, അവല്, മലർ, കരിമ്പ്, അപ്പം,  എള്ള്, പഴം എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ.

ഇത് താന്ത്രിക വിധിയാണ്. ഓരോ മൂർത്തി സംബന്ധമായ ഹോമങ്ങളിലും പ്രത്യേക ദ്രവ്യങ്ങൾ ഹോമിക്കുവാൻ നിർദ്ദേശിക്കുന്നുണ്ട്. അതിനെക്കുറിച്ച് പ്രത്യേകമായ ഐതീഹ്യങ്ങളൊന്നും പുരാണങ്ങളിലില്ല.എന്നാൽ ഇവയിലൂടെ ചില ഭൗതീകമായ ഗുണങ്ങളുണ്ട്. ഇവയെല്ലാം പോഷക ഗുണവും ഔഷധ ഗുണവും ഉളവയാണ്. ഹോമാഗ്നിയിൽ വീഴ്ത്തുന്ന പരിശുദ്ധവും,
അണുനാശകവും സുഗന്ധ യുക്തവുമായ ദ്രവ്യങ്ങൾ അഗ്നിയിൽ ദഹിക്കുമ്പോൾ അവയിലെ ഗുണങ്ങൾ വിഘടിച്ച് അന്തരീക്ഷത്തിൽ കലർന്ന് വായു, ജലം, എന്നിവയെല്ലാം ശുദ്ധീകരിക്കുന്നു.

     ഗണപതി ഹോമത്തിലെ ദ്രവ്യങ്ങളും ഇപ്രകാരം ഗുണകരമാണ്.

അഷ്ടദ്രവ്യത്തിന്റെ പ്രമാണം

' മോദക, പൃഥുക, ലാജാ
സക്തവ ,ശ്ചേക്ഷു,
നാളികേര ,തിലാ, കദളീഫല, സഹിതാ ഇത്യഷ്ടദ്രവ്യാനി.'

പ്രഥുകം - അവൽ
സക്തം - വറുത്ത പൊടി
ഇക്ഷു - കരിമ്പ്

    ഗണപതിക്ക് നാളികേരം പ്രധാനമാകാനുള്ള ഒരു കഥ കാണുന്നുണ്ട്.
തന്റെ ശിരസ്സറുത്ത ശിവനോടുള്ള ദേഷ്യം മാറ്റാൻ ഗണപതി ശിവന്റെ ശിരസ്സ് ചോദിച്ചു.3കണ്ണുള്ള ശിരസ്സാണ് വേണ്ടത്.ഗണേശനെ പ്രീതിപ്പെടുത്താൻ 3 കണ്ണുള്ള ശിരോരൂപമായ നാളികേരം പരമശിവൻ ഗണപതിക്ക് നൽകി.
ശിവനും നാളികേരത്തിനും മാത്രമാണല്ലോ 3 കണ്ണുള്ളത്.അതിൽ ഗണേശൻ തൃപ്തനായി. അങ്ങനെ നാളികേരം ഗണേശന് പ്രിയവുമായി.

സസ്നേഹം
കേശവൻ നമ്പൂതിരി.

Comments

Popular posts from this blog

പരദേവതാ സങ്കല്പം

രാമായണ പഠനം

കൗളം - ഒന്നാം ഭാഗം