Posts

Showing posts from July, 2018

പുനർജന്മം

മരിച്ച ഒരു വ്യക്തിയുടെ ആത്മാവ്, മറ്റൊരു ശരീരം സ്വീകരിക്കാതെ..അതേ ഭാവത്തിൽ തന്നെ നിലനിൽക്കുമോ? പ്രണാമം ജീവൻ ശരീരം വിട്ടു കഴിഞ്ഞാൽ അതെ ഭാവത്തിൽ നിൽക്കുന്നില്ല. അടുത്ത ജന്മത്തെ പ്രാപിക്കുന്നു. ഇതിനുത്തരം പറയുന്നതിനു മുൻപ് ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.       നമുക്ക് അറിവ് ലഭിക്കുന്നത് പ്രധാനമായും 3തരത്തിലാണ്. പ്രത്യക്ഷം, അനുമാനം, ആഗമം എന്നിവയാണവ... 1,നേരിട്ട് കണ്ടറിയുന്നതാണ് പ്രത്യക്ഷമായ അറിവ്. ഇതിന് പ്രത്യക്ഷ പ്രമാണം എന്ന് പറയും. 2, അനുമാനം. ഏതിനെയെങ്കിലും പിൻപറ്റി നിന്നുകൊണ്ട് അളന്നറിയുക എന്നാണ് അനുമാനം എന്ന വാക്കിനർത്ഥം. അതായത് ഒരറിവിനെ തുടർന്നു വരുന്ന മറ്റൊരറിവ് .അല്ലെങ്കിൽ ഒരറിവിൽ നിന്നുണ്ടാകുന്ന മറ്റൊരറിവ് .ഉദാ: ആകാശത്ത് കാർമേഘം കാണുമ്പോൾ മഴ പെയ്യാനിടയുണ്ടെന്ന് നാം അനുമാനിക്കുന്നു.ഇത് കാരണത്തിൽ നിന്നും കാര്യത്തെ അനുമാനിക്കലാണ്. വളരെ വെള്ളമില്ലാതിരുന്ന നദിയിൽ പെട്ടെന്ന് വെള്ളമുയർന്ന് കുത്തിയൊഴുകുന്നതു കാണുമ്പോൾ മഴ പെയ്തു എന്നനുമാനിക്കുന്നു.ഇത് കാര്യത്തിൽ നിന്നും കാരണത്തെ അനുമാനിക്കലാണ്. ഇത് അനുമാന പ്രമാണമാണ്. 3,മൂന്നാമത് ശബ്ദ പ്രമാണങ്ങളാണ്. പ്രത്യക്ഷ...

അറിവ്

ഹരി ഓം             ഓം ശ്രീ  മഹാത്രിപുരസുന്ദര്യൈ                             നമ: എല്ലാ സഹോദരീ സഹോദരന്മാർക്കും ആത്മപ്രണാമം. """""""""""""""""""""""""""”"""'"""""'""''''''                       ഓം "സാ വിദ്യാ പരമാ മുക്തേർ ഹേതുഭൂതാ സനാതനീ സംസാരബന്ധ ഹേതുശ്ച സൈവ സർവ്വേശ്വരേശ്വരീ " അർത്ഥം: സനാതനിയും സർവ്വേശ്വരിയുമായ ആ ദേവി തന്നെയാണ് മോഹാധിഷ്ഠിതമായ സംസാര ബന്ധത്തിനും ആത്മജ്ഞാനത്താലുള്ള മുക്തിക്കും കാരണം.                      ഒരിക്കൽ കുറെയാളുകൾ ഒരു വഞ്ചിയിൽ ഗംഗാനദി കടക്കുകയായിരുന്നു. അവരിലൊരാൾ ഒരു പണ്ഡിതൻ. തന്റെ പാണ്ഡിത്യം എല്ലാവരേയും അറിയിക്കാൻ അയാൾ പ്രസംഗിച്ചുകൊണ്ടിരുന്നു.' ഞാൻ അനേകം ശാസ്ത്രങ്ങൾ അഭ്യസിച്ചിട്ടുണ്ട്. വേദം, വേദാന്തം, ഷഡ്ദർശനങ്ങൾ " എന്നിട്ടൊരു യാത്രക്കാരനോട് ചോദിച്ചു. "താങ്കൾ വേദാന്തം പഠിച്ചിട്ടുണ്ടോ?" "ഇല്ലല്ലോ" ...

താപത്രയങ്ങൾ

[07-19 13:36] ലേഖ: എന്താണ് ആദിദൈവികം.. ആദിഭൗതികം.. അദ്ധ്യമികം ആയ വിഘ്നങ്ങൾ.. അത് എങ്ങനെ വ്യത്യാസപ്പെടുന്നു.. 🙏 നമസ്തേ ആധിദൈവികം, ആധിഭൗതികം, അദ്ധ്യാത്മികമായ 3 വിഘ്നങ്ങൾ താപത്രയം അല്ലെങ്കിൽ ദു:ഖത്രയമെന്ന് വിളിക്കുന്നു. താപമെന്നാൽ ദു:ഖമെന്നർത്ഥം. പ്രതികൂലാനുഭവമാണ് ദു:ഖം . " ദു:ഖമാദ്ധ്യാത്മികമാധി ഭൗതികമാധിദൈവികം ച .യേനാഭിഹതാ: പ്രാണിനസ്തദുപഘാതായ പ്രയതന്തേ തദ്ദു:ഖം " ( പാതഞ്ജല യോഗസൂത്രം വ്യാസഭാഷ്യം, സമാധി പാദം, സൂത്രം 31) ആദ്ധ്യാത്മികം., ആധിഭൗതികം, ആധിദൈവികം എന്നിവയാണ് ദു:ഖം. ഇവ പ്രാണികളെ പ്രഹരിച്ചുകൊണ്ടിരിക്കുന്നു. ആദ്ധ്യാത്മിക ദു:ഖമെന്നത് ആന്തരിക കാരണങ്ങളാലുത്പന്നമാകുന്നതാണ്.ഇത് 2 വിധമുണ്ട്. ആദ്ധ്യാത്മികശാരീരിക ദു:ഖം, ആദ്ധ്യാത്മികമാനസിക ദു:ഖം എന്നിങ്ങനെ. ശാരീരികമായ രോഗങ്ങൾ കാരണമുണ്ടാകുന്നതാണ് ആദ്ധ്യാത്മിക ശാരീരിക ദു:ഖം. കാമക്രോധാദികൾ നിമിത്തം ഉണ്ടാകുന്നതാണ് ആദ്ധ്യാത്മിക മാനസിക ദു:ഖം. ആധിഭൗതികദു:ഖം എന്നത് അന്യഭൂതങ്ങൾ അഥവാ പ്രാണികളിൽ നിന്നുണ്ടാകുന്ന ദു:ഖമാണ്. കള്ളന്മാർ, ദുഷ്ടന്മാർ, ശത്രുക്കൾ, ക്രൂരമൃഗങ്ങൾ, മറ്റ് ഹിംസ്ര ജന്തുക്കൾ എന്നിവയിൽ നിന്നുണ്ടാകുന്ന ആപ...

രാമായണ പഠനം

🙏 ഹരി ഓം രാമായണ അവബോധന സദസ്സിലേക്ക് എല്ലാവർക്കും ഹൃദയപൂർവ്വം സ്വാഗതം. നാളെ മുതൽ നമ്മൾ രാമായണം പഠനം ആരംഭിക്കുകയാണ്. വാല്മീകി രാമായണം വിശദമായി പഠിപ്പിക്കുകയാണ് ചെയ്യുന്നത്. 6 കാണ്ഡങ്ങളും 500 സർഗങ്ങളിലായി 24000 ശ്ലോകങ്ങളും അടങ്ങിയിട്ടുള്ളതാണ് വാല്മീകിരാമായണം. ഈ ശ്ലോകങ്ങൾ ആധാരമാക്കി ചോദ്യോത്തരൂപത്തിൽ ആണ് ക്ലാസുകൾ നടത്തുന്നത്. ഓരോ കഥാപാത്രങ്ങളുടെയും പേരിന്റെ അർത്ഥ വിവരണങ്ങളും അവരെ സംബന്ധിച്ച് മറ്റ് വിവരണങ്ങളും കഴിയുന്നത്ര ഉൾപ്പെടുത്തുന്നതാണ്.അതോടൊപ്പം അദ്ധ്യാത്മരാമായണം പാരായണം ചെയ്യേണ്ട രീതിയും അർത്ഥവിവരണങ്ങളും അഭീഷ്ടസിദ്ധിക്കായി ചൊല്ലേണ്ട രീതികളും വിവരിക്കുന്നതാണ്.           രാമായണം ഒരു ഇതിഹാസകാവ്യമാണ്.  ദുർഗ്രാഹ്യമായി ഇരിക്കുന്ന വേദതത്ത്വങ്ങളെ  സാധാരണ ജനങ്ങൾക്ക് ബോധ്യമാകുന്നതിനു വേണ്ടിയാണ്  ഇതിഹാസ പുരാണങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്. " ഇതിഹാസപുരാണാഭ്യാം വേദം സമുപബ്രംഹയേത് ബിഭേത്യല്പശ്രുതാദ് വേധോ മാമയം പ്രഹരിഷ്യതി " (മഹാഭാരതം 1 - 1 - 267) അർത്ഥം: ഇതിഹാസപുരാണങ്ങളെ കൊണ്ട് വേദാർത്ഥം വിസ്തരിക്കണം. അല്പമാത്രമായ ശാസ്ത്രജ്ഞാനം ഉള്ള ഒരാളെ കാണുമ...

കൗളം - ഒന്നാം ഭാഗം

നമസ്തേ പ്രിയപ്പെട്ടവരെ...      'കൗലം' (കൗളം) എന്ന പദം തന്ത്രശാസ്ത്രപ്രകാരമുള്ള ഒരു അനുഷ്ഠാന പദ്ധതി എന്ന നിലയിൽ ശാക്തേയന്മാരുടെ ഇടയിൽ കൂടുതൽ പ്രസിദ്ധമാണ്. ദേവീഭക്തർ (ശാക്തേയർ ) മൂന്ന് മാർഗ്ഗങ്ങൾ പിന്തുടരുന്നു. {{സമയം, കൗലം, മിശ്രം..}} ഇതിൽ കൗലമാണ് "കൗളം" എന്നറിയപ്പെടുന്നത്. സംസ്കൃതത്തിലെ 'ല'കാരം കേരളീയ രീതിയനുസരിച്ച് 'ള' എന്നു ഉച്ചരിക്കാറുണ്ട്. അതിനാൽ കുലരുന്നത് കൗളമായതാണ്. ഇതിൽ ഒന്നാമത്തെ 'സമയ' മതമെന്നത് വേദപ്രോക്തങ്ങളായ കർമ്മങ്ങളോടുകൂടിയ ഉപാസനാ മാർഗ്ഗമാണ്. വസിഷ്ഠൻ, സനകൻ, സനന്ദൻ, സനൽ കുമാരൻ, ശുകൻ എന്നീ 5 മഹർഷിമാരാണ് ഇതിന്റെ ആചാര്യന്മാർ. 🌿സമയാചാരം.🌿 ■■■■■■■■■■■        താന്ത്രിക മതപ്രകാരമുള്ള 'മൂലാധാരത്തിൽ' നിന്നും തുടങ്ങി 6 ആധാര ചക്രങ്ങളിലും ദേവിയെ സങ്കല്പിച്ച് മാനസപൂജ ചെയ്യുന്നതാണ് സമയാചാരം... ദേവീചൈതന്യം 6 ആധാര ചക്രങ്ങളെ കടന്ന് സഹസ്രാര പത്മത്തിലെത്തി സദാശിവനുമായി യോജിക്കുന്നു. പിന്നീട് സുഷുമ്നാമാർഗ്ഗമായി മൂലാധാരത്തിലെത്തിച്ചേരുന്ന 'സമയ'ത്തെ കാത്തിരിക്കുന്ന മാനസപൂജാ ക്രമം ആയതുകൊണ്ടിതിനെ ' സമയാചാര'മെന്...

ഭവിഷ്യപുരാണം

ഭവിഷ്യപുരാണത്തെ സംബന്ധിച്ചുള്ള ഒരാളുടെ ചോദ്യവും,..അതിനു ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയുടെ ഉത്തരവും.. നമസ്തേ തിരുമേനി... ഭവിഷ്യപുരാണം പ്രതിസർഗപർവം തിരുത്തപ്പെട്ടതാണെന്നു ഒരു വാദമുണ്ടല്ലോ. ഇതിനെപ്പറ്റി ഒന്ന് വിശദമാക്കുമോ...?   പ്രണാമം ധന്യാത്മൻ, ഭവിഷ്യ പുരാണത്തിലെ പ്രതിസർഗപർവ്വവും ഉത്തരഭാഗവും തിരുത്തപ്പെട്ടതാണെന്ന് പറയുന്നു.ഇത് ശരിയല്ലെന്ന് പറയാനാകില്ല.കാരണം ആർഷ ഗ്രന്ഥങ്ങളിലെല്ലാം തന്നെ പല വിധ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്.ഇത്തരം കൂട്ടിച്ചേർക്കലുകളാണ് പ്രക്ഷിപ്തങ്ങൾ എന്നറിയപ്പെടുന്നത്. മിക്ക ഗ്രന്ഥങ്ങളിലും ഇത്തരം പ്രക്ഷിപ്തങ്ങൾ കണ്ടെത്താനാകും. മാത്രവുമല്ല പലതിലും പല ഭാഗങ്ങളും കാലാന്തരത്തിൽ നഷ്ടപ്പെട്ടിട്ടുമുണ്ട്. വിശ്വസാഹിത്യത്തിൽ തന്നെ വലുപ്പം കൊണ്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മഹാഭാരതത്തിൽ ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളുണ്ട്. എന്നാലിത് 3 ഘട്ടങ്ങളിലൂടെയാണ് ഇത്രയും ബ്രഹത്തായതെന്ന് പറയുന്നു.3 ഘട്ടങ്ങളിലായി ജയം, ഭാരതം, മഹാഭാരതം എന്നീ പേരുകളിൽ ഈ കൃതി അറിയപ്പെട്ടു .ആദ്യം 8800 ശ്ലോകങ്ങളും രണ്ടാം ഘട്ടം 24000 ശ്ലോകങ്ങളും പിന്നീട് 1 ലക്ഷം ശ്ലോകങ്ങളുമ...

ബാഹ്യ പൂജയിൽ പുഷ്പാഞ്ജലിയുടെ പ്രാധാന്യം

ബാഹ്യ പൂജയിൽ പുഷ്പാഞ്ജലിയുടെ പ്രാധാന്യം. """""""""""""""""""""""""""""""""""""""'"""""""""""""""""""""""""'" ഹരി ഓം. നമസ്തേ എല്ലാ സഹോദരീ സഹോദരന്മാർക്കും ആത്മപ്രണാമം. ദേവ പൂജയിൽ പുഷ്പാഞ്ജലിക്ക് വളരെ പ്രാധാന്യമുണ്ട്. അതിന്റെ കാരണം വ്യക്തമാക്കാം. പ്രപഞ്ചം പഞ്ചഭൂത നിർമ്മിതമാണെന്ന് പ്രസിദ്ധമാണല്ലോ. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയാണ് പഞ്ചഭൂതങ്ങൾ. 'മഹാഭൂതാനി പഞ്ചൈവ ഭൂരാപോfഗ്നിർമരു ന്നഭ: തന്മാത്രാണി ച താവന്തി ഗന്ധാദീനി മതാനി മേ' (ശ്രീമത് ഭാഗവതംതൃതീയ സ്കന്ധം 26-ാം അധ്യായം ശ്ലോകം - 12 ) അർത്ഥം: ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇങ്ങനെ മഹാ ഭൂതങ്ങൾ 5 മാത്രമാണെന്നും ഗന്ധം, രസം, രൂപം, സ്പർശം, ശബ്ദം എന്നിവ ഭൂമി മുതലായ പഞ്ചഭൂതങ്ങളുടെ സൂഷ്മ രൂപങ്ങൾ അഥ...

ഗണപതിയും നാളികേരവും

🙏നമസ്തേ🙏           ഗണപതി പൂജയ്ക്ക് അഷ്ട്ട ദ്രവ്യങ്ങൾ നേതികുന്നത് കണ്ട് വരുന്നു.ഇതിന് പിന്നിൽ എന്തെങ്കിലും ഐതിഹ്യം ഉണ്ടോ.... പുരാണങ്ങളിൽ ഇതിനെ കുറിച്ച് പ്രതിപാദിക്കുണ്ടോ?  ഓം: പ്രണാമം ധന്യാത്മൻ, തേങ്ങ, ശർക്കര, അവല്, മലർ, കരിമ്പ്, അപ്പം,  എള്ള്, പഴം എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ. ഇത് താന്ത്രിക വിധിയാണ്. ഓരോ മൂർത്തി സംബന്ധമായ ഹോമങ്ങളിലും പ്രത്യേക ദ്രവ്യങ്ങൾ ഹോമിക്കുവാൻ നിർദ്ദേശിക്കുന്നുണ്ട്. അതിനെക്കുറിച്ച് പ്രത്യേകമായ ഐതീഹ്യങ്ങളൊന്നും പുരാണങ്ങളിലില്ല.എന്നാൽ ഇവയിലൂടെ ചില ഭൗതീകമായ ഗുണങ്ങളുണ്ട്. ഇവയെല്ലാം പോഷക ഗുണവും ഔഷധ ഗുണവും ഉളവയാണ്. ഹോമാഗ്നിയിൽ വീഴ്ത്തുന്ന പരിശുദ്ധവും, അണുനാശകവും സുഗന്ധ യുക്തവുമായ ദ്രവ്യങ്ങൾ അഗ്നിയിൽ ദഹിക്കുമ്പോൾ അവയിലെ ഗുണങ്ങൾ വിഘടിച്ച് അന്തരീക്ഷത്തിൽ കലർന്ന് വായു, ജലം, എന്നിവയെല്ലാം ശുദ്ധീകരിക്കുന്നു.      ഗണപതി ഹോമത്തിലെ ദ്രവ്യങ്ങളും ഇപ്രകാരം ഗുണകരമാണ്. അഷ്ടദ്രവ്യത്തിന്റെ പ്രമാണം ' മോദക, പൃഥുക, ലാജാ സക്തവ ,ശ്ചേക്ഷു, നാളികേര ,തിലാ, കദളീഫല, സഹിതാ ഇത്യഷ്ടദ്രവ്യാനി.' പ്രഥുകം - അവൽ സക്തം - വറുത്ത പൊടി ...

ഭസ്മധാരണം

ഭസ്മധാരണത്തെ കുറിച്ചു ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയുടെ ഒരു ലേഖനം നമുക്കൊന്നു വായിക്കാം.... പലരുടെയും  തെറ്റിധാരണകൾ അതുവഴി പരിഹരിക്കുകയും ചെയ്യാം... പ്രണാമം.... നമസ്തേ സ്നേഹിതരെ..     പലരും ഭസ്മം തൊടുന്നത്  സന്ധ്യയ്ക്ക് ശേഷമാണ്...എന്നാൽ ഭസ്മം സന്ധ്യയ്ക്ക് ശേഷമേ നെറ്റിയിൽ തൊടാവൂ എന്ന് ഒരു വിധിയുമില്ല. മാത്രവുമല്ല എപ്പോഴും ഭസ്മോദ്ധൂളനവും ത്രിപുണ്ഡ്രവും ധരിക്കണമെന്ന് വിധിയുണ്ട്. "  ത്രിപുണ്ഡ്ര, മുദ്ധൂളനവും മുദാ ചെയ്യുന്ന മർത്ത്യർ താൻ വിദ്വാന്മാർ, ശിഷ്ടരും, ചെയ്യാതുള്ളോർ നൂനം മൃഗങ്ങൾ താൻ" ( ദേവീ ഭാഗവതം സ്കന്ധം - 11, അധ്യായം - 13,ശ്ലോകം - 14) അർത്ഥം:ത്രിപുണ്ഡ്രധാരണവും ഭസ്മോദ്ധൂളനവും സദാ ചെയ്യുന്ന മനുഷ്യരാണ് വിദ്വാന്മാരും ഉത്തമരും. അല്ലാത്തവർ മൃഗങ്ങൾ തന്നെയാണ്. ഭസ്മോദ്ധൂളനമെന്നാൽ ഭസ്മം പൂശൽഎന്നർത്ഥം. ശിരസ്സ്, നെറ്റി, നെഞ്ച്, തോൾ എന്നീ ഭാഗങ്ങളിലെല്ലാം ഭസ്മം കൊണ്ട് നീളത്തിൽ വരക്കുന്ന 3 വരയ്ക്കാണ് ത്രിപുണ്ഡ്രമെന്നു പറയുന്നത്. ഇത് എല്ലാവരും ധരിക്കേണ്ടതാണെന്ന് ജാബാലോപനിഷത്തിൽ പറയുന്നുണ്ട്. ജാബാലോപനിഷത്ത് സൂക്തം 21 നോക്കുക " യോ വിദ്വാൻ ബ്രഹ്മചാരി ഗൃഹീ ...